കണ്ണൂര്‍: ആധുനിക ശാസ്ത്രക്രിയകള്‍ ചെയ്യാന്‍ ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കാനുള്ള കേന്ദ്രപാരമ്പര്യ ചികിത്സാ കൗണ്‍സിലിന്റെ നീക്കങ്ങള്‍ക്കെതിരെ സമരവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ എം എ). വെള്ളിയാഴ്ച ദേശീയ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 6.00 മണിമുതല്‍ വൈകുന്നേരം 6.00 മണിവരെ തീവ്രപരിചരണവും കോവിഡ് ചികിത്സ ഒഴികെ മറ്റെല്ലാ ചികിത്സകളും നിര്‍ത്തിവെക്കും.
പണിമുടക്കിന്റെ മുന്നോടിയായി ഇന്ന് (ചൊവ്വ) പ്രതിഷേധ ദിനമായി ആചരിക്കും. പ്രാദേശികമായി ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തും. ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്തും പ്ലക്കാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
പൊതുജനാരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഈ സമരത്തെ എല്ലാവിഭാഗം ജനങ്ങളും പിന്തുണക്കണമെന്ന് ഐ എം എ കണ്ണൂര്‍ ഡിസ്ട്രിക്ട് കമ്മിറ്റി ചെയര്മാന് ഡോ. കെ ശശിധരന്, സ്റ്റേറ്റ് ട്രഷറര്‍ ഡോ. ലളിത് സുന്ദരം. സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. സുല്ഫികര്അലി, കണ്ണൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി വി ഭട്ട്, ജില്ലാ കണ്‍വീനര്‍ ഡോ. ഒ ടി രാജേഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.