യൂത്ത് ക്ലബ്/യുവ ക്ലബ് ഓണ്‍ലൈന്‍ അഫിലിയേഷന്‍

പ്രതീകാത്മക ചിത്രം
KANNURONLIVE NEWS DESK

കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് ക്ലബ്ബുകളുടെ രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നു. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്തതോ അല്ലാത്തതോ ആയ സന്നദ്ധ സംഘടനകള്‍, ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബുകള്‍, യുവ വനിതാ ക്ലബ്ബുകള്‍, യുവ കാര്‍ഷിക ക്ലബ്ബുകള്‍, റസിഡന്റ് അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത യൂത്ത് വിംഗുകള്‍, യുവ തൊഴില്‍ ക്ലബ്ബുകള്‍, കോളേജുകളിലും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ക്ലബ്ബുകള്‍, അഡ്വഞ്ചര്‍ ക്ലബ്ബുകള്‍, ട്രാന്‍സ്ജെന്റര്‍ ക്ലബ്ബുകള്‍ എന്നിവയ്ക്ക് യുവജനക്ഷേമ ബോര്‍ഡിന്റെ www.skywb.kerala.gov.in എന്ന വെബ്ബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ അഫിലിയേഷനുളള എല്ലാ യൂത്ത് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.skywb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യണം. ഫോണ്‍- 0497 2705460.

Related Posts