വോട്ടര്‍ ബോധല്‍ക്കരണത്തിനായി ക്വിസ് മല്‍സരവും

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ ), ഹരിത ഇലക്ഷന്‍ പരിപാടി എന്നിവയുടെ നേതൃത്വത്തില്‍ വോട്ടര്‍ ബോധവല്‍ക്കരണം നടത്തി. അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ പള്ളിക്കുന്ന് ജേബീസ് കോളേജിലാള് പരിപാടി നടന്നത്. ബോധവല്‍ക്കരണ പരിപാടിയോടൊപ്പം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. അഴീക്കോട് നിയോജക മണ്ഡലം സ്വീപ് നോഡല്‍ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ ക്വിസ് മല്‍സരത്തിന് നേതൃത്വം നല്‍കി. ജേബീസ് കോളേജ് കോമേഴ്സ് വിഭാഗം തലവന്‍ കെ പവിത്രന്‍, അഴീക്കോട് മണ്ഡലം ഹരിത പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ സി കെ റസീന, സ്വീപ് ടീമംഗങ്ങളായ എന്‍ കെ മുസമ്മില്‍, എം കെ ഷൈജു എന്നിവര്‍ സംസാരിച്ചു.

 

Related Posts