അഞ്ചരക്കണ്ടി: കനത്ത കുടിവെള്ള ക്ഷാമം രൂക്ഷമായ പാളയം, പലേരി, ബാവോട് പ്രദേശങ്ങളിൽ വോയ്സ് ഓഫ് പാളയം വാട്ട്സ് അപ് കൂട്ടായ്മയുടെ കുടിവെള്ള വിതരണം ആശ്വാസമാവുന്നു. പാളയം സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ സിദ്ദീഖ് തരിശിയുടെ വീട്ടു കിണറ്റിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. സഹായത്തിനായി വാട്ട്സ് കൂട്ടായ്മയിലെ അഡ്മിൻ പാനൽ ടീമും സജീവമായി രംഗത്തുണ്ട്.
ഈ വാർത്ത നിങ്ങൾക്കായി സമർപ്പിക്കുന്നത്
ടി എം നിസാമുദ്ദീൻ