വേങ്ങാട് മാപ്പിള യു പി സ്കൂൾ പുതിയ കെട്ടിടോദ്ഘാഘാടനം 17ന്

വേങ്ങാട് മാപ്പിള യു പി സ്കൂൾ

അഞ്ചരക്കണ്ടി: വേങ്ങാട് മാപ്പിള യു പി സ്കൂളിൻ്റെ പുതിയ കെട്ടിടം 17ന്  ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി പി അനിത അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാറും മാനേജ്മെമെൻ്റും ചേർന്ന് ഫണ്ട് ഉപയോഗിച്ചാണ്  പുതിയ കെട്ടിടം നിർമ്മിച്ചത്.