15 വര്‍ഷം കഴിഞ്ഞ വാണിജ്യ വാഹനങ്ങള്‍ക്കും 20 വര്‍ഷം പൂര്‍ത്തിയായ സ്വകാര്യ വാഹനങ്ങള്‍ക്കും ഫിറ്റ്നസ് ടെസ്റ്റ് പാസായാല്‍ മാത്രം പുനര്‍ റജിസ്ട്രേഷന് നല്കുന്ന സ്ക്രാപ്പേജ് നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി നടപ്പില്‍ വരും. നിശ്ചിത കാലാവധിക്കു ശേഷം ഒരു തവണ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ഒരവസരം കൂടി നല്‍കും. രണ്ടാമതും പരാജയപ്പെട്ടാല്‍ നിര്‍ബന്ധമായും പൊളിക്കണം. പഴയ വാഹനങ്ങള്‍ കഴിയുന്നതും നിരത്തില്‍ നിന്നൊഴിവാക്കാന്‍ റീ റജിസ്ട്രേഷന്, ഫിറ്റ്നസ് ടെസ്റ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. എല്ലാ ജില്ലകളിലും പൊളിക്കല്‍ കേന്ദ്രങ്ങളും ഓട്ടമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റിങ് കേന്ദ്രങ്ങളും സ്ഥാപിക്കാനുള്ള നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു. എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങളും 15 വര്‍ഷം കഴിഞ്ഞാല്‍ പൊളിക്കും. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ക്കും ബാധകം.
ഫിറ്റ്നസ് ടെസ്റ്റ്, പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കുള്ള നിയമങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നടപ്പാക്കും. 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങളുടെ പൊളിക്കല്‍ 2022 ഏപ്രില്‍ ഒന്നു മുതല്‍. വാണിജ്യ വാഹനങ്ങളുടെ നിര്‍ബന്ധിത ഫിറ്റ്നസ് ടെസ്റ്റ് 2023 ഏപ്രില്‍ മുതല്‍. മറ്റു വാണിജ്യ വാഹനങ്ങളുടേയും സ്വകാര്യ വാഹനങ്ങളുടേയും 2024 ജൂണ്‍ മുതല്‍. പരിസ്ഥിതി, മലിനീകരണ നിയമങ്ങള്‍ പാലിക്കണം. തൊഴില്‍ നിയമങ്ങള്‍ പാലിക്കണം. വായു, ജല, ശബ്ദമലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ വേണം. അപകടകരമായ മാലിന്യം സുരക്ഷിതമായി നീക്കാനുള്ള സംവിധാനം. സര്‍ക്കാര്‍സ്വകാര്യ സംയുക്ത സംരംഭങ്ങളും സ്വകാര്യ സംരംഭങ്ങളും, ഓട്ടമൊബീല്‍ കമ്പനികളുടെ സംരംഭങ്ങളും. ഒരു ജില്ലയില്‍ കുറഞ്ഞത് ഒരു സെന്റര്‍. എല്ലാ ജില്ലകളിലും ഗതാഗത മന്ത്രാലയം മാതൃകാ ഇന്സ്പെക്ഷന് സര്ട്ടിഫിക്കേഷന് കേന്ദ്രം തുടങ്ങും. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് റിപ്പയര്‍, സ്പെയര്‍പാര്‍ട്സ് വില്പന കേന്ദ്രങ്ങളുണ്ടാകരുത്. ഓണ്‍ലൈന്‍ ബുക്കിങ്ങും ഓട്ടമാറ്റിക് റിപ്പോര്‍ട്ട് തയാറാക്കലും വേണം. 2023 മാര്‍ച്ചോടെ രാജ്യത്ത് 75 ഫിറ്റ്നസ് സെന്ററുകള്‍. 2023 ഡിസംബറോടെ രാജ്യത്ത് കുറഞ്ഞത് 50 പൊളിക്കല്‍ കേന്ദ്രങ്ങള്‍. ഒരു ഫിറ്റ്നസ് കേന്ദ്രം സ്ഥാപിക്കാനുള്ള ചെലവ് 17 മുതല്‍ 33 കോടി രൂപ വരെ.<നല്കാന് വാഹന നിര്‍മാതാക്കളോടു നിര്‍ദേശിക്കും( ഇതിന് മാര്‍ഗരേഖയിറക്കും). ഉടമയ്ക്ക് താല്പര്യമുള്ള മറ്റൊരാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറാന്‍ അധികാരം നല്‍കും.