അവധിക്കാല അധ്യാപക പരിശീലനം; ഒരുക്കങ്ങളായി

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അധ്യാപകരുടെ ശേഷി വികസിപ്പിക്കുന്നതിനും സ്‌കൂള്‍തല അക്കാദമിക ആസൂത്രണത്തിനുമായി അവധിക്കാല അധ്യാപക പരിശീലനത്തിന് ജില്ലയിലെ ഒരുക്കങ്ങള്‍ മുന്നേറുന്നു.

പ്രൈമറി അധ്യാപകര്‍ക്ക് എട്ടുദിവസത്തെ പരിശീലനമാണ് നടക്കുക. നാല് ദിവസത്തെ അക്കാദമിക പരിശീലനവും ഐസിടി പരിശീലനവുമാണ് നടത്തുന്നത്. ഐ സി ടി പരിശീലനത്തിനുള്ള ഡി ആര്‍ ജി ശില്‍പശാല കൈറ്റിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂര്‍ കേന്ദ്രങ്ങളില്‍ നടന്നു. ഐസിടി അധ്യാപക പരിശീലനവും എല്‍ പി, യുപി അധ്യാപകരുടെ അക്കാദമിക പരിശീലനത്തിനുള്ള ഡിആര്‍ജി ശില്‍പശാലയും ആരംഭിച്ചു.

അധ്യാപക ശില്‍പശാലകള്‍ മെയ് ഏഴ് മുതല്‍ നടക്കും.
അവധിക്കാല അധ്യാപക പരിശീലനത്തിന്റെ ഒരുക്കങ്ങള്‍ പാലയാട് ഡയറ്റില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം വിലയിരുത്തി. ഡയറ്റ് പ്രിന്‍സിപ്പല്‍ പി യു രമേശന്‍ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കണ്ണൂര്‍ ഡി പി ഒ കെ ആര്‍ അശോകന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോ- ഓര്‍ഡിനേറ്റര്‍ കെ കെ രവി, കൈറ്റ് കോ ഓര്‍ഡിനേറ്റര്‍ ജയരാജ്, ഡി ഇ ഒ മാരായ കെ വി ലീല, ശശീന്ദ്ര വ്യാസ്, വിനയ രാജ്, പ്രോഗ്രാം ഓഫീസര്‍ കൃഷ്ണന്‍ കുറിയ, എസ് പി രമേശന്‍ എന്നിവര്‍ സംസാരിച്ചു. ഡോ സി ബാലന്‍ സ്വാഗതവും പി പി സനകന്‍ നന്ദിയും പറഞ്ഞു.

ഈ വാര്‍ത്ത നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്: 

 

Related Posts