ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു

കണ്ണൂര്‍: സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്സുകളിലെ അധ്യാപന ജോലിക്കും നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പാനല്‍ തയ്യാറാക്കുന്നു.

വാസ്തുവിദ്യാ ഗുരുകുലത്തില്‍ നിന്നും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍- (ബി ആര്‍ക്ക്, ബി ടെക്ക് സിവില്‍, എം ആര്‍ക്ക് സിവില്‍(സ്ട്രക്ചറല്‍)), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍, ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്(ത്രിവത്സരം),ഐ ടി ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ആര്‍ക്കിടെക്ചര്‍ ഡിപ്ലോമ(ത്രിവത്സരം) എന്നീ കോഴ്സുകളില്‍ യോഗ്യത നേടിയവരെയാണ് പരിഗണിക്കുന്നത്.

യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് എട്ടിനു മുമ്പ് അപേക്ഷിക്കുക.

Related Posts