തലശ്ശേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത്

KANNURONLIVE NEWS DESK

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തലശ്ശേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ആഗസ്ത് 30 ന് രാവിലെ 10 മണിക്ക് തലശ്ശേരി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍ ആര്‍ എം കേസുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒഴികെയുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ തുടങ്ങിയവ അദാലത്തില്‍ പരിഗണിക്കും. തലശ്ശേരി താലൂക്ക് പരിധിയിലുള്ള പൊതുജനങ്ങളില്‍ നിന്നും ആഗസ്ത് 22 ന് വൈകിട്ട് അഞ്ച് മണി വരെ തലശ്ശേരി താലൂക്ക് ഓഫീസിലും താലൂക്ക് പരിധിയിലുള്ള വില്ലേജ് ഓഫീസുകളിലും പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതാണെന്ന് തലശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.

 

Related Posts