കടുത്ത വേനല്‍: തൊഴില്‍ സമയക്രമീകരണം കര്‍ശനമാക്കി

  • പരിശോധനക്ക് സ്‌ക്വാഡുകള്‍
  • കണ്ണൂര്‍: ജില്ലയില്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയ ക്രമീകരണം കര്‍ശനമാക്കി.
  • ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ തൊഴില്‍ദാതാക്കള്‍ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

  • ഈ സമയം നേരിട്ട് വെയിലേല്‍ക്കുന്ന രീതിയില്‍ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാതലത്തിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പാലിക്കാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവൃത്തി നിര്‍ത്തിവെപ്പിക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

 

Related Posts