പൊലീസ് അസഭ്യം പറയുന്ന വിഡിയോ: ഡി ഐ ജിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി

Credit : manorama

കണ്ണൂര്‍: ചെറുപുഴ സ്റ്റേഷന്‍ പരിധിയിലെ പുതിയപാലത്തിനു സമീപം വാഹനങ്ങളില്‍ കച്ചവടം നടത്തുന്നവരോട് പൊലീസ് അസഭ്യം പറയുന്ന വിഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഒഴിഞ്ഞു പോകാമെന്ന് പറഞ്ഞ വഴിയോര കച്ചവടക്കാരോട് മോശം ഭാഷയില്‍ സി ഐ എം പി വിനീഷ് കുമാര്‍ തട്ടിക്കയറുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

ലൈസന്‍സില്ലാതെ കച്ചവടം ചെയ്യുന്നതിനെതിരെ വ്യാപാരി സംഘടനകളുടെ പരാതി ലഭിച്ചിരുന്നുവെന്നു പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാര്‍ പറഞ്ഞു. മൂന്നു തവണ പൊലീസിനെ സ്ഥലത്തേക്ക് അയച്ചിരുന്നു. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ സംഘടിതരായി ഇവരെ എതിര്‍ത്തു. തുടര്‍ന്നു സ്ഥലത്തെത്തിയ തന്നെയും പൊലീസുകാരെയും ചീത്ത വിളിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് ഇന്‍സ്‌പെക്ടര്‍ അവകാശപ്പെട്ടു.

സംഭവത്തില്‍ ഡി ഐ ജിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി എച്ച് യതീഷ് ചന്ദ്ര അറിയിച്ചു.

……………………

Related Posts