കണ്ണൂര്‍: 2019 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിനം കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ലഭിച്ചത് ഒരു പത്രിക. സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥി ആര് അപര്‍ണയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15ഓടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ മുമ്പാകെയെത്തി പത്രിക സമര്‍പ്പിച്ചത്. കണ്ണൂരില്‍ അഭിഭാഷകയായി ജോലി ചെയ്യുന്ന അപര്‍ണ ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയാണ്.