നവവരന് രണ്ട് കാമുകിമാര്‍; ചക്കരക്കല്ലില്‍ പുലിവാല്‍ കല്യാണം

സ്വന്തം ലേഖകന്‍

ചക്കരക്കല്ല്: വലിയ ആഘോഷമായാണ് അധ്യാപക ദമ്പതികളുടെ മകനും യുവകോമളനുമായ ഡോക്ടര്‍ വിവാഹിതനായത്. കോഴിക്കോട്ടെ വിവാഹവേദിയില്‍ നിന്നും പാനേരിച്ചാലിലെ വരന്റെ വീട്ടിലെത്തുമ്പോഴേക്കും സംഭവം ആകെ കലങ്ങി മറഞ്ഞു. കല്യാണപ്പെണ്ണിനെയും ചെക്കനെയും വീട്ടില്‍ കയറ്റില്ലെന്നായി സംഭവം. വരന് ഡോക്ടര്‍ക്ക് രണ്ട് ഡോക്ടര്‍മാരായ കാമുകിമാരുണ്ടായിരുന്നുവെന്നും അതിലൊരു കാമുകിയെ വിവാഹം ചെയ്യുന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ട നിരാശ കാമുകി, വരനുമായുള്ള സ്വകാര്യനിമിഷങ്ങളും ഭീഷണികളും പാലക്കാട്ടുകാരിയായ നവവധുവിന്റെയും കുടുംബത്തിന്റെയും മൊബൈല്‍ഫോണിലേക്ക് അയച്ചു അലമ്പുകല്യാണമാക്കി മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരെത്തിയിട്ടും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണപ്പെണ്ണിനെ വീട്ടില്‍ കയറ്റാത്ത വീട്ടുകാരുടെ തീരുമാനത്തിനുമുന്നില്‍ നട്ടം തിരിയേണ്ടി വരികയായിരുന്നു. സംഭവം അറിഞ്ഞു പൊലീസെത്തിയിട്ടും തീരുമാനമാകാതെ കല്യാണ കോലാഹലം തുടര്‍ന്നു. പത്രത്തില്‍ പരസ്യം കൊടുത്തു കല്യാണം കഴിക്കുന്നതിന് അഞ്ചാറുമാസം മുന്‍പേ നവവധു വരന്റെ വീട്ടിലെ അതിഥിയായി കഴിഞ്ഞുവെന്ന വിവരം നാട്ടുകാര്‍ ഞെട്ടലോടെയാണ് കേട്ടത്. ആ പെണ്‍കുട്ടിയെ പരസ്യമായി കല്യാണം കഴിച്ചു തിങ്കളാഴ്ച സന്ധ്യക്ക് പെണ്‍വീട്ടുകാരുമായി എത്തിയപ്പോള്‍, വീട്ടില്‍ക്കയറ്റില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. മറ്റൊരു കാമുകി ഡോക്ടറുടെ ഭീഷണിയില്‍ ഭയന്നാണ് വരന്റെ മാതാപിതാക്കള്‍ നവവധുവിനു കയ്‌പ്പേറിയ അനുഭവം സമ്മാനിച്ചെന്നാണ് നാട്ടുകാരുടെ നിഗമനം.

Related Posts