രാഹുല്‍ ഒരു ഹിന്ദുസ്ഥാനി; പ്രിയങ്ക ഗാന്ധി

KANNURONLIVE NEWS DESK

‘രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളര്‍ന്നതെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല’ പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വ വിഷയത്തില്‍ നോട്ടിസ് അയച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയോട് അമേഠിയില്‍ പ്രചാരണത്തിനെത്തിയ പ്രിയങ്കയുടെ മറുപടി ഇങ്ങനെയായിരുന്നു. നാലാം ഘട്ട പോളിങ് കഴിഞ്ഞതിനുശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ് വന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് രാഹുല്‍ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

Related Posts