പൊള്ളാച്ചിയിലെ പൊള്ളുന്ന വേദന; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടക്കാറുപോലുമില്ല

KANNURONLIVE NEWS DESK

കോയമ്പത്തൂര്‍: അപമാനത്തിന്റ ഭാരത്തില്‍ തല താഴ്ത്തി നടക്കുന്ന പെണ്‍കുട്ടികളും വില്ലന്‍ പരിവേഷവുമായി നടക്കേണ്ടിവരുന്ന ആണ്‍കുട്ടികളും നിറഞ്ഞ പൊള്ളാച്ചിയെയാണ് ഇപ്പോള്‍ കാണാനാവുന്നത്. യുവതികളെ പ്രണയം നടിച്ചു വശീകരിച്ച ശേഷം ലൈംഗിക വൈകൃതങ്ങള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടുകയും വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തോടെ നാണക്കേടിലായിരിക്കുകയാണ് പൊള്ളാച്ചിയെന്ന ഗ്രാമം. പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ഹോട്ടലില്‍ മുറിയെടുത്തും വാഹനങ്ങളില്‍ നീണ്ട യാത്ര നടത്തിയുമൊക്കെ മോശം ചിത്രങ്ങളെടുക്കുകയും അവ കാട്ടി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയുമായിരുന്നുവെന്ന ഞെട്ടിക്കുന്ന കഥയാണ് പുറത്തു വന്നത്.

പൊള്ളാച്ചി സ്വദേശിനിയായ ഒരു യുവതി നല്‍കിയ പരാതിയാണു എംബിഎ ബിരുദധാരികള്‍ ഉള്‍പ്പെട്ട പ്രതികളെ കുടുക്കിയത്. പല വീടുകളിലും പെണ്‍കുട്ടികളോട് പഠിത്തം നിര്‍ത്താന്‍ ആവശ്യപ്പെടുകയാണ് മാതാപിതാക്കള്‍. മക്കള്‍ ഏതെങ്കിലും ചതിക്കുഴികളില്‍ പതിക്കുമോ എന്ന പേടിയുള്ളതുകൊണ്ട്. കോളജുകളില്‍ പോകുന്നതു നിര്‍ത്തി വീട്ടിലിരുന്ന് വിദൂരവിദ്യാഭ്യാസ മാര്‍ഗങ്ങള്‍ തേടാന്‍ പലരോടും മാതാപിതാക്കള്‍ ആവശ്യപ്പെടുന്നതിന് പിന്നില്‍. ഉറ്റസുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ കണ്ണില്‍നോക്കാന്‍പോലും ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്. അവരെന്ത് വിചാരിക്കുമെന്നാണ് സംശയം. ഇവിടെയിപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു നടക്കാറുപോലുമില്ല.

ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ സംശയിക്കാം.. പേടി മാറുന്നില്ല ഞങ്ങള്‍ക്ക്.പൊള്ളാച്ചി സംഭവത്തെ ഡല്‍ഹിയിലെ നിര്‍ഭയ കേസിനു തുല്യമെന്നാണ് മദ്രാസ് ഹൈക്കോടതി പോലും വിശേഷിപ്പിച്ചത്.

Related Posts