82.92 ശതമാനം പോളിംഗുമായി കണ്ണൂര്‍ ജില്ല ഒന്നാമത് 

കണ്ണൂര്‍ മണ്ഡലത്തില്‍ 83.06 ശതമാനം
പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ 82.92 ശതമാനം പോളിംഗുമായി സംസ്ഥാനത്ത് കണ്ണൂര്‍ ജില്ല ഒന്നാമതെത്തി. ജില്ലയിലെ ആകെയുള്ള 19,64,454 വോട്ടര്‍മാരില്‍ 1628969 പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇവരില്‍ 747438 പേര്‍ പുരുഷന്‍മാരും 881531 പേര്‍ സ്ത്രീകളുമാണ്.
83.06 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്ത് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സംസ്ഥാനത്തു തന്നെ ഒന്നാമതെത്തി.
മണ്ഡലത്തിലെ 1262144 വോട്ടര്‍മാരില്‍ 1048403 പേര്‍ വോട്ട് ചെയ്തു. ഇതില്‍ 485538 പേര്‍ പുരുഷന്‍മാരും 562864 പേര്‍ സ്ത്രീകളുമാണ്. 
മട്ടന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളാണ് ജില്ലയില്‍ പോളിംഗില്‍ മികച്ചു നിന്നത്. മട്ടന്നൂരില്‍ 86.22 ശതമാനവും തളിപ്പറമ്പില്‍ 86.16 ശതമാനവുമായിരുന്നു പോളിംഗ്. 79.23 ശതമാനവുമായി കണ്ണൂര്‍ അസംബ്ലി മണ്ഡലമാണ് ഏറ്റവും പിറകില്‍. 
നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് നില: പയ്യന്നൂര്‍- 85.83, കല്യാശ്ശേരി- 83.02, തളിപ്പറമ്പ്- 86.16-, ഇരിക്കൂര്‍- 80.94, അഴീക്കോട്-80.96, കണ്ണൂര്‍-79.23, ധര്‍മ്മടം-85.68, മട്ടന്നൂര്‍- 86.22, പേരാവൂര്‍- 81.39, തലശ്ശേരി-80.33, കൂത്തുപറമ്പ്-81.44.

Related Posts