പോളിംഗ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യം: കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു

KOL NEWS DESK

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുമായി ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം നടപടിയാരംഭിച്ചു.

പോളിംഗ് ബൂത്തുകളില്‍ റാമ്പ്, കുടിവെള്ളം, വൈദ്യുതി, ഹെല്‍പ്പ് ഡെസ്‌ക്, ശുചിമുറി, വിശ്രമമുറി, മെഡിക്കല്‍ കിറ്റ്, വീല്‍ചെയറുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്‌റ്റേഷനിലേക്ക് വാഹന സൗകര്യവും പോളിംഗ് ബൂത്തുകളില്‍ എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട് സേവനവും ഉണ്ടായിരിക്കുന്നതാണ്. വാഹന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ ഏപ്രില്‍ 18 ന് മുമ്പ് അതത് വില്ലേജ് ഓഫീസര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടണം.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തില്‍ നോഡല്‍ ഓഫീസറായി ജില്ലാ വനിതാ- ശിശു ക്ഷേമ ഓഫീസര്‍ സി എ ബിന്ദുവിനെ (ഫോണ്‍-9495672271) യും ജില്ലാതല കോ-ഓര്‍ഡിനേറ്ററായി സീനിയര്‍ സൂപ്രണ്ട് പി പി നാരായണനെ (ഫോണ്‍-9495900662)യും നിയമിച്ചു. അതോടൊപ്പം നിയമസഭാ മണ്ഡലം തലത്തിലും കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്. സി സതി-9847917452 (പയ്യന്നൂര്‍), കെ കെ ഗീത-9895808148 (കല്ല്യാശേരി), ബി ജോസഫ് ആബ്രോ-9809456262(തളിപ്പറമ്പ്), എ ജയന്‍-9495832363(ഇരിക്കൂര്‍), പി കെ രാഗേഷ്-9946620493 (അഴീക്കോട്), എം പി പ്രവീണ്‍-9946666334 (കണ്ണൂര്‍), കെ ബീന-9895591736 (ധര്‍മ്മടം), ടി സുജാത-9074657079 (തലശ്ശേരി), അജയകുമാര്‍ വാളങ്കി-8281780235 (കൂത്തുപറമ്പ്), പി സി ബേബി സുനില-9496140836 (മട്ടന്നൂര്‍), സി ടി പ്രസാദ്-9400113353 (പേരാവൂര്‍).

Related Posts