പരിശീലനം നല്‍കിപോള്‍ മാനേജര്‍ ആപ്പ്; സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

KANNURONLIVE NEWS DESK

കണ്ണൂര്‍: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോള്‍ മാനേജര്‍ ആപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ഉടനടി ജില്ലാതലത്തില്‍ ലഭ്യമാക്കുന്നതിനായാണ് പോള്‍ മാനേജര്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസറും കമ്പ്യൂട്ടറൈസേഷന്‍, ഐസിടി ആപ്ലിക്കേഷന്‍ നോഡല്‍ ഓഫീസറുമായ ആന്‍ഡ്രൂസ് വര്‍ഗീസ് ക്ലാസിന് നല്‍കി. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെടുന്നതു മുതല്‍ വോട്ടിംഗ് അവസാനിച്ച് തിരികെ സ്വീകരണ കേന്ദ്രത്തിലെത്തുന്നത് വരെയുള്ള കാര്യങ്ങള്‍ പോള്‍ മാനേജര്‍ ആപ്പ് വഴി രേഖപ്പെടുത്താം. എതെങ്കിലും തരത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാവുന്ന പക്ഷം എസ്ഒഎസ് ബട്ടണ്‍ അമര്‍ത്തിയാല്‍ പോലിസ് ഉള്‍പ്പെടെയുള്ളവരെ അപ്പോള്‍ തന്നെ വിവരം അറിയിക്കാനാകും.

പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍, സെക്ടര്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് ആപ്പ് ഉപയോഗിക്കാനാവുക. പോളിംഗ് ഉദ്യോഗസ്ഥര്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ടതിന്റെയും എത്തിയതിന്റെയും വിവരങ്ങള്‍, മോക് പോള്‍, പോളിംഗ് എപ്പോള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഇതുവഴി നല്‍കാനാകും. ഓരോ മണിക്കൂറിലും അതുവരെ വോട്ട് ചെയ്ത ആളുകളുടെ എണ്ണം അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പിലുണ്ട്. വൈകീട്ട് ആറ് മണിക്ക് വോട്ട് ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്നവരുടെ എണ്ണം, ആകെ ചെയ്ത വോട്ടുകള്‍, വോട്ടെടുപ്പ് പൂര്‍ത്തിയായ സമയം എന്നിവയും രേഖപ്പെടുത്തേണ്ടതാണ്.

Related Posts