കണ്ണൂർ: മദ്യ നിരോധന പ്രവർത്തനങ്ങൾക്ക് എന്നും പ്രചോദനം നൽകിയ മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ രക്ഷധികാരികളിൽ ഒരാളായ കവിയിത്രി സുഗതകുമാരിയുടെ വിയോഗത്തിൽ കേരള മദ്യ നിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ ജില്ലാ പ്രസിഡഡന്റ് എം മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രൊഫസർ എം മുഹമ്മദ്, അഡ്വക്കേറ്റ് അഹ്മദ് മാണിയൂർ, രാജൻ കോരമ്പേത്ത്, എ രഘു മാസ്റ്റർ, അഷ്റഫ് മമ്പറം, ടി ചന്ദ്രൻ, കെ കെ രവീന്ദ്രൻ, അരിപ്പ സുരേഷ്, എ കെ ലളിത, സമദ് മയ്യിൽ, ഫസൽ വാരം തുടങ്ങിയവർ സംസാരിച്ചു.