പാറാൽ ഡി ഐ യു പി സ്‌കൂളിൽ പൗൾട്രി ക്ലബ് രൂപീകരിച്ചു

പാറാൽ ഡി ഐ യൂ പി സ്‌കൂളിലെ പൗൾട്രി ക്ലബ് രൂപീകരണവും തിരെഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള മുട്ടക്കോഴി വിതരണ പരിപാടിയും തലശേരി നഗരസഭാ ചെയർമാൻ സി കെ രമേശൻ ഉദ്ഘാടനം ചെയ്യുന്നു
റമീസ് പാറാൽ

തലശ്ശേരി: നഗരസഭാ മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ പാറാൽ ഡി ഐ യു പി സ്‌കൂളിലെ പൗൾട്രി ക്ലബ് രൂപീകരണവും തിരെഞ്ഞെടുത്ത വിദ്യാർത്ഥികൾക്കുള്ള മുട്ടക്കോഴി വിതരണ പരിപാടിയും തലശേരി നഗരസഭാ ചെയർമാൻ സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഗീത കെ ടി അധ്യക്ഷത വഹിച്ചു.

വെറ്റിനറി സർജൻ ഡോ. ദിവ്യ പി പദ്ധതി വിശദീകരിച്ചു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. അബ്ദുൾ ജലീൽ ഒതായി, ഹെഡ്മാസ്റ്റർ കെ. കെ. മണിലാൽ, എം. പി.അമീറ, പി ടി എ വൈസ് പ്രസിഡന്റ് കബീർ. പി, മദർ പി. ടി. എ പ്രസിഡന്റ് പ്രീത, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ റാഫി, സ്കൂൾ പൗൾട്രി ക്ലബ് സെക്രട്ടറി ഇ. പി. നിഷാന, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ വി കെ പവിത്രൻ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു.