പി കെ ശ്രീമതി ടീച്ചര്‍, കെ പി സഹദേവന്‍ എന്നിവര്‍ പത്രിക നല്‍കി

KOL NEWS DESK

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥികളായി പി കെ ശ്രീമതി ടീച്ചറും കെ പി സഹദേവനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഐഎം സ്ഥാനാര്‍ഥികളായാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. പഴയങ്ങാടി അതിയടം സ്വദേശിയായ പി കെ ശ്രീമതി ടീച്ചര്‍, കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ വോട്ടറാണ്. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രീ ഡിഗ്രി, ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ടീച്ചര്‍ക്കും ജീവിതപങ്കാളിക്കും യഥാക്രമം 6475310 രൂപയുടെയും 4615450 രൂപയുടെയും ജംഗമ ആസ്തിയും ഭൂമിയും വീടും മറ്റുമായി 4600000 രൂപയുടെയും 8900000 രൂപയുടെയും സ്ഥാവര ആസ്തിയുമുണ്ട്. ടീച്ചര്‍ മൂന്ന് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. കണ്ണൂര്‍ എകെജി നഗര്‍ ഹൗസിംഗ് കോളനിയിലെ താമസക്കാരനായ കെ പി സഹദേവന്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടറാണ്.

Related Posts