വാർത്താ അവതാരകൻ ഗോപന്റെ മൃതദേഹത്തോട് അനാദരം

KANNURONLIVE NEWS DESK

ആകാശവാണി മുൻ വാർത്താവതാരകൻ ഗോപന്റെ മൃതദേഹം ഡൽഹി കേരളാ ഹൗസിൽ പൊതുദർശനം നടത്തുന്നതിന് അനുമതി നിഷേധിച്ചതായി പരാതി. കേരളാ ഹൗസ് അധികൃതർ പകരം അനുവദിച്ച ട്രാവൻകൂർ പാലസിൽ അടിസ്ഥാന സൗകര്യം പോലുമില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. പൊതുദർശനം ഒഴിവാക്കി മൃതദേഹം കൽക്കാജി എക്സ്റ്റൻഷനിലെ വസതിയിലേക്ക് കൊണ്ടുപോയി. വൈകിട്ടാണ് സംസ്‌കാരം. അതേസമയം, രേഖമൂലം ആവശ്യപ്പെടാത്തിനാലാണ് പൊതുദർശനത്തിന് അനുമതി നൽകാതിരുന്നതെന്നാണ് കേരളാ ഹൗസ് റസിഡന്റ് കമ്മിഷണറുടെ വിശദീകരണം.

 

Related Posts