പുതിയ ഗ്രീന്‍കാര്‍ഡ് പദ്ധതിയുമായി സൗദി

സ്വന്തം പ്രതിനിധി

ജിദ്ദ: സംരഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ പുതിയ ഗ്രീന്‍കാര്‍ഡ് പദ്ധതിയുമായി സൗദി. നിലവിലെ ഇഖാമാ രീതിയില്‍ നിന്നും വ്യത്യസ്തമായി, സൗദി സ്‌പോണ്‍സറുടെയോ തൊഴിലുടമയുടെയോ സഹായമില്ലാതെ തന്നെ വിദേശി പൗരനു സൗദിയില്‍ തുടരാനാവുന്ന തരത്തിലുള്ളതാണ് പുതിയ ഗ്രീന്‍കാര്‍ഡെന്നു സൗദി ശൂറാ കൗണ്‍സില്‍ വ്യക്തമാക്കി. രാജ്യത്തു നിക്ഷേപം നടത്താനും സംരഭങ്ങള്‍ തുടങ്ങാനുമുദ്ദേശിക്കുന്നവര്‍ക്കു സഹായകമാവുന്നതാണ് പുതിയ പദ്ധതി. പുതിയ ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും വസ്തുവകകള്‍ കൈമാറ്റം ചെയ്യാനും സ്വകാര്യമേഖലയിലും വ്യവസായ മേഖലയിലും തൊഴിലെടുക്കാനും അനുവാദം നല്‍കുന്നതാണ് പുതിയ പദ്ധതി. പുതിയ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കു രാജ്യത്തെവിടെയും യാത്ര ചെയ്യാനും സൗദിയില്‍ നിന്നു പുറത്തേക്കും തിരിച്ചും യാത്ര ചെയ്യാനും തടസ്സമുണ്ടാവില്ല. ഇത്തരക്കാര്‍ക്കു വിമാനത്താവളത്തില്‍ പ്രത്യേക നിരയും ഏര്‍പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Related Posts