നീറ്റ് പിജി 2019 മെഡിക്കല്‍ പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിച്ചു

റമീസ് പാറാല്‍

മെഡിക്കല്‍/ ദന്തല്‍ ബിരുദാനന്തര ബിരുദ ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പി. ജി മെഡിക്കല്‍ / ദന്തല്‍ പ്രവേശന പ്രക്രിയ തുടങ്ങി. പി ജി മെഡിക്കല്‍ പ്രവേശന അപേക്ഷയുടെ അവസാന തീയ്യതി മാര്‍ച്ച് 25. നീറ്റ് പി.ജി മെഡിക്കല്‍ 2019 യോഗ്യത നേടിയ കേരളീയര്‍ക്ക് അപേക്ഷിക്കാം. കേരള പിജി ഡെന്റല്‍ കോഴ്‌സുകള്‍ക്ക് മാര്‍ച്ച് 27 വരെയും അപേക്ഷിക്കാം. നീറ്റ് പി.ജി ഡെന്റല്‍ 2019 യോഗ്യത നേടിയ കേരളീയര്‍ക്ക് പിജി ഡെന്റല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.പരിയാരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേക്കും സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്കും ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എന്‍. ആര്‍. ഐ. സീറ്റിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ അനുബന്ധ രേഖകളും ഓണ്‍ലൈനായി അപ് ലോഡ് ചെയ്യേണ്ടതാണ്. നീറ്റ് യോഗ്യത നേടിയവരില്‍ നിന്നും കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ നിന്നാണ് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുക.സര്‍ക്കാര്‍ കോളേജുകളിലെയും കേന്ദ്ര സര്‍വ്വകലാശാലകളിലേയും അമ്പത് ശതമാനം അഖിലേന്ത്യാ ക്വാട്ടാ സീറ്റ്, ഡീംഡ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റ്, എന്‍. ആര്‍. ഐ സീറ്റ് എന്നിവയിലെ പി.ജി. മെഡിക്കല്‍, ദന്തല്‍ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു. കര്‍ണാടകത്തിലെ സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ കേരളീയര്‍ക്ക് അപേക്ഷിക്കാവുന്ന ഓപ്പണ്‍ ക്വാട്ടയിലെയും എന്‍. ആര്‍ .ഐ സീറ്റിലേയും പി.ജി. കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി.
കര്‍ണാടകയില്‍ മെഡിക്കല്‍ ദന്തല്‍ പി ജി കോഴ്‌സുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്ക് മാര്‍ച്ച് 22 മുതല്‍ 27 വരെയാണ് ഡോക്യുമെന്റ് വെരിഫിക്കേഷനുള്ള അവസരം. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് 25 മുതല്‍ 29 വരെ ഓണ്‍ലൈനായി ഓപ്ഷന്‍ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്.കര്‍ണാടകത്തിലെ സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ ഈ വര്‍ഷം പി.ജി. സീറ്റുകള്‍ക്ക് 15 ശതമാനം ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ പി.ജി. കോഴ്‌സുകള്‍ക്ക് മാനേജ്‌മെന്റ് ക്വാട്ടയില്‍ 8,72,850 രൂപയും ദന്തല്‍ പി ജി കോഴ്‌സുകള്‍ക്ക് 4,65,520 രൂപയുമാണ് ഫീസ്.

 

((ലേഖകന്‍ മെഡിക്കല്‍ അഡ്മിഷന്‍ എക്‌സ്പര്‍ട്ടാണ് ഫോണ്‍: 9447709121))