തലശ്ശേരി: പി എസ് സി അംഗമായി ചുമതലയേറ്റ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ വി ടി കെ അബ്ദുസ്സമദ്, ദീർഘകാല സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ മുസ്തഫ, അധ്യാപകരായ എം പി അബ്ദുറഹ്മാൻ, സി ഹമീദ്, എൻ ഉഷ, ഓഫീസ് ജീവനക്കാരായ ഷാഹിദ മാണിയാട്ട്, ഇ കെ ഖദീജ എന്നിവർക്കുള്ള യാത്രയയപ്പ് മാർച്ച് 20 ശനിയാഴ്ച രാവിലെ 10:00 മണിക്ക് സ്കൂൾ ഹാളിൽ നടക്കും.
പ്രമുഖ ബാലസാഹിത്യകാരൻ രാജു കാട്ടുപുനം ഉദ്ഘാടനം ചെയ്യും. വഖഫ് ബോർഡ് അംഗം അഡ്വ. പി.വി സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ സി ഹാരിസ് ഹാജി ഉപഹാര സമർപ്പണം നടത്തും. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.