മലമ്പനി നിവാരണാരംഭം എന്നില്‍ നിന്ന് എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം
കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എം. കെ. ഷാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആര് സി. എച്ച് ഓഫീസര്‍ ഡോ.പി എം ജ്യോതി അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ മലമ്പനി നിവാരണ യജ്ഞത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പങ്ക് എന്ന വിഷയത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ മോഹനന് ക്ലാസ്സെടുത്തു.
ദിനാചരണത്തോടനുബന്ധിച്ച് കക്കാട് കാനന്നൂര്‍ സ്പിന്നിംഗ് ആന്റ് വീവിങ്ങ് മില്ലിലെ അതിഥി തൊഴിലാളികള്‍ക്ക് കൊതുകുവലകള്‍ വിതരണം ചെയ്തു. കണ്ണൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് പരിസരത്ത് വെച്ച് നടന്ന പകര്‍ച്ചവ്യാധി നിയന്ത്രണ ബോധവല്‍ക്കരണ പ്രദര്‍ശനം, ഗപ്പിമത്സ്യ നിക്ഷേപം, കിണറിന് വലയിടല്‍ എന്നീ പരിപാടികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് ഉദ്ഘാടനം ചെയ്തു. മലമ്പനി നിവാരണാരംഭം എന്നില്‍ നിന്ന് എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.
പുഴാതി ഗവ. ഹോമിയോ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബി. പി വര്‍ഗീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി., ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ്. ബി, ആര്‍ദ്രം മിഷന് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. സച്ചിന്. കെ. സി, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ക പി. സുനില്‍ദത്തന്‍, ജില്ലാ എജൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ. എന്‍. അജയ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ജോസ് ജോണ്‍, എന്‍ എച്ച് എം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ബിന്‍സി രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ ഡോ. കെ കെ ഷിനി സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.
ഈ വാര്‍ത്ത നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്:-