പാനൂർ: എൽഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ പി മോഹനന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാനൂരിൽ മഹിള സംഗമവും റാലിയും നടത്തി.
എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം മഹിള സംഘടനകളുടെ നേതൃത്വത്തിൽ പാനൂർ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവംഗം പിപി ദിവ്യ ഉദ്ഘാടനം ചെയ്തു.കേരളത്തിൽ തുടർ ഭരണത്തിൻ്റെ കാഹളം ഉയർന്നെന്നും കൂത്തുപറമ്പ് മണ്ഡലത്തിലും വിജയഭേരി മുഴങ്ങിയെന്നും ദിവ്യ പറഞ്ഞു. ലോക് താന്ത്രിക്ക് മഹിള ദൾ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ചീളിൽ ശോഭ അധ്യക്ഷയായി. മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ് കെപിവി പ്രീത, മഹിള ദൾ സംസ്ഥാന സെക്രട്ടറി ഒപി ഷീജ, ടി സാവിത്രി, ഷീബ ലിയോൺ എന്നിവർ സംസാരിച്ചു. കെ ലീല, അഡ്വ. പത്മജ പത്മനാഭൻ ,ടി ഷബ്ന, പി സരോജിനി, ഉഷ രയരോത്ത് ഉൾപ്പെടെയുള്ള മഹിള നേതാക്കൾ പങ്കെടുത്തു.