മഹല്ല് വിദ്യാഭ്യാസ ശാക്തീകരണ സെമിനാർ നടത്തി

സിജി കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മഹല്ല് വിദ്യാഭ്യാസ ശാക്തീകരണ സെമിനാർ മുംബൈ ബാബാ ആറ്റോമിക് റിസർച്ച് സെന്റർ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. പി.സി. മായൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
Kannuronlive.com reporter

കണ്ണൂർ : സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ സിറ്റി കെ.എം.ജെ ഓഡിറ്റോറിയത്തിൽ മഹല്ല് വിദ്യാഭ്യാസ ശാക്തീകരണ സെമിനാർ നടത്തി. മുംബൈ ബാബാ ആറ്റോമിക് റിസർച്ച് സെന്റർ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. പി.സി. മായൻകുട്ടി സെമിനാർ ഉദ്ഘാടനം ചെയ്തു. സിജി ജില്ലാ പ്രസിഡണ്ട് റമീസ് പാറാൽ അദ്ധ്യക്ഷത വഹിച്ചു.

സിജി സംസ്ഥാന കോർ ഫാക്കൽട്ടിമാരായ വി.സി. മുഹമ്മദ് ജമീൽ, സിറാജുദ്ധീൻ പറമ്പത്ത്, സിജി മഹല്ല് എംപവർമെന്റ് ജില്ലാ ഡയരക്ടർ മൊയ്തു പാറേമ്മൽ, സിജി ജില്ലാ സെക്രട്ടറി പി.കെ. ഷരീഫ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷാഫി, ജില്ലാ ട്രഷറർ മജീദ് കാഞ്ഞിരോട്, ഷാഫി പാപ്പിനിശ്ശേരി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ മഹല്ലുകളിലെ ഭാരവാഹികൾ സെമിനാറിൽ പങ്കെടുത്തു.

Related Posts