കണ്ണൂര്‍ മണ്ഡസത്തില്‍ 17 സ്ഥാനാര്‍ഥികള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ലഭിച്ചത് 17 നാമനിര്‍ദ്ദേശ പത്രികകള്‍. ഇതില്‍ ഒന്‍പത് പേര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും എട്ട് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളുമായാണ് പത്രിക സമര്‍പ്പിച്ചത്. എട്ട് പത്രികകളാണ് വ്യാഴാഴ്ച സമര്‍പ്പിച്ചത്.
എസ് യു സി ഐ(സി) സ്ഥാനാര്‍ഥിയായി ആര്‍ അപര്‍ണ, സി പി ഐ(എം) സ്ഥാനാര്‍ഥികളായി പി കെ ശ്രീമതി, കെ പി സഹദേവന്‍, എസ് ഡി പി ഐ സ്ഥാനാര്‍ഥികളായി കെ കെ അബ്ദുള്‍ ജബ്ബാര്‍, മുഹമ്മദ് ശബീര്‍, ബി ജെ പി സ്ഥാനാര്‍ഥികളായി സി കെ പത്മനാഭന്‍, കെ പി ഭാഗ്യശീലന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ സുധാകരന്‍, കെ സുരേന്ദ്രന്‍ എന്നിവരും സ്വതന്ത്ര സ്ഥാനാര്‍ഥികളായി ശ്രീമതി, സുധാകരന്‍, പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍, സുധാകരന്‍, രാധാമണി നാരായണകുമാര്‍, കെ ശ്രീമതി, പി കെ സുധാകരന്‍, കുര്യാക്കോസ് എന്നിവരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് (ഏപ്രില്‍ 5) രാവിലെ 11 മണി മുതല്‍ നടക്കും. ഏപ്രില്‍ എട്ടിന് വൈകിട്ട് മൂന്ന് മണി വരെ പത്രിക പിന്‍വലിക്കാം.

Related Posts