സ്ഥാനാര്‍ഥികളുടെ ചെലവ് രജിസ്റ്റര്‍: രണ്ടാം ഘട്ട പരിശോധന നടത്തി

KANNURONLIVE NEWS DESK

കണ്ണൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ് ചെലവ്  കണക്കുകള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ മഹ്ഫൂസ് റഹ്മാന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ഇത് രണ്ടാം തവണയാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ രജിസ്റ്ററുകള്‍ പരിശോധിക്കുന്നത്.

സ്ഥാനാര്‍ഥികള്‍ തയ്യാറാക്കിയ ചെലവ് രജിസ്റ്റര്‍ ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന ഷാഡോ രജിസ്റ്ററുമായി താരതമ്യപ്പെടുത്തുന്നതിനും പെരുത്തക്കേടുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികളെ അറിയിച്ച് ആവശ്യമായ നടപടികളെടുക്കുന്നതിനുമാണ് പരിശോധന നടത്തുന്നത്. അടുത്ത പരിശോധന ഏപ്രില്‍ 20 ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം മൂന്ന് തവണയാണ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ പരിശോധിക്കേണ്ടത്. എക്‌സ്‌പെന്റീച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറും ഫിനാന്‍സ് ഓഫീസറുമായ പി വി നാരായണന്‍, അസിസ്റ്റന്റ് എക്‌സ്‌പെന്റീച്ചര്‍ ഓഫീസര്‍മാര്‍, അക്കൗണ്ടിംഗ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Posts