പോളിംഗ് ഡ്യൂട്ടി: ജില്ലയില്‍ നിയോഗിക്കുന്നത് 14893 ജീവനക്കാരെ

KOL NEWS DESK

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനായി കണ്ണൂര്‍ ജില്ലയില്‍ പോളിംഗ്, കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് 14893 ജീവനക്കാരെ. പ്രിസൈഡിംഗ് ഓഫീസറടക്കം ഒരു പോളിംഗ് സ്റ്റേഷനില്‍ നാലു ജീവനക്കാരാണ് വേണ്ടത്. നിശ്ചിതശതമാനം പേരെ റിസര്‍വ്വായും നിയോഗിക്കും. ഇതിനു പുറമെ റിസപ്ഷന്‍, ഡിസ്ട്രിബ്യൂഷന്‍, കമ്മീഷനിംഗ്, കൗണ്ടിംഗ് എന്നീ വിഭാഗങ്ങളിലേക്കും ജീവനക്കാരെ നിയോഗിക്കേണ്ടതുണ്ട്.

ജില്ലയില്‍ ആകെ 1857 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷന്‍ തളിപ്പറമ്പിലാണ്, 194. ഏറ്റവും കുറവ് 149 പോളിംഗ് സ്റ്റേഷനുള്ള കണ്ണൂര്‍ നിയോജകമണ്ഡലത്തിലാണ്. പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍-1-2604, പോളിംഗ് ഓഫീസര്‍-2-2604, പോളിംഗ് ഓഫീസര്‍3- 3351, റിസപ്ക്ഷന്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍-1430, കമ്മീഷനിംഗ്-1100, കൗണ്ടിംഗ്- 1200 എന്നിങ്ങനെയാണ് ജീവനക്കാരെ നിയമിക്കുക.

ഇതുകൂടാതെ മൈക്രോ ഒബ്സര്‍വര്‍ വിഭാഗത്തിലേക്കും ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്.

Related Posts