മദ്യനിരോധനത്തിന് വേണ്ടി വോട്ടു ചെയ്യുക: മദ്യ നിരോധന സമിതി

 

കണ്ണൂര്‍: മദ്യപാനത്തെയും മദ്യമുതലാളിമാരെയും പ്രോത്സാഹിപ്പിക്കുന്ന രാഷട്രീയ പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ വോട്ട് ചെയ്യരുതെന്ന് കേരള മദ്യനിരോധന സമിതിയുടെ ആഹ്വാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിരോധന ജനാധികാരം പുനഃസ്ഥാപിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും മദ്യാനുകൂലികളായ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തും ഡിസംബര്‍ അഞ്ചിന് രാവിലെ പത്ത് മണിക്ക് കാല്‍ടെക്‌സ് ജംഗ്ഷന്‍ പരിസരത്ത് നില്‍പ്പ് സമരം നടത്താനും യോഗത്തില്‍ തീരുമാനമായി.

ജില്ലാ സെക്രട്ടറി അഷ്‌റഫ് മമ്പറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജന്‍ കോരമ്പേത്ത്, സംസ്ഥാന സെക്രട്ടറി അഹ്മദ് മാണിയൂര്‍, ജില്ലാ ഭാരവാഹികളായ ടി ചന്ദ്രന്‍, കെ കെ രവീന്ദ്രന്‍, എം കെ ലളിത, സമദ് മയ്യില്‍, ഫസല്‍ പുറത്തീല്‍ സംസാരിച്ചു.

 

………………………………………………………………………………………………………………………….

മെഡിക്കല്‍ പ്രവേശനം: എന്‍ ആര്‍ ഐ സീറ്റില്‍ അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം. അവസാന തിയ്യതി 16 ന് 10 മണിക്ക്.

കൂടുതലറിയാന്‍
DISHA CAREERS
NEET Counselling Expert
9656585121

 

Related Posts