കുഴല്‍ കിണറിന് ക്വട്ടേഷന്‍ ക്ഷണിച്ചു

KANNURONLIVE NEWS DESK

കണ്ണൂര്‍: ജില്ലയിലെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരി ഹൈസ്‌കൂള്‍ പരിസരം, കൂമന്‍തോട് അപ്പുക്കുട്ടന്‍കവല, ചൊക്ലി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം, പയ്യന്നൂര്‍ നഗരസഭയിലെ ജൈവഗ്രാമം, കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പെരുമാച്ചേരി ലക്ഷംവീട് കോളനി, ശ്രീകണ്ഠപുരം നഗരസഭയിലെ ഏഴ് അങ്കണവാടികള്‍, ഡി ടി പി സി യുടെ കീഴിലുള്ള ഇരിട്ടി വാലിവ്യൂ ടൂറിസ്റ്റ് സെന്റര്‍, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ മാവിലംപാറ അങ്കണവാടി, അരിമ്പ്ര എസ് സി കോളനി എന്നിവിടങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിനും ഏഴോം ഗ്രാമപഞ്ചായത്തിലെ എരിപുരം തടത്തില്‍ കുഴല്‍കിണറിന്റെ ഹാന്റ്പമ്പ് റിപ്പയര്‍ ചെയ്യുന്നതിനും ചിറക്കല്‍ പഞ്ചായത്തിലെ കുതിരത്തടം കോളനിയില്‍ പമ്പ്സെറ്റ് ഇറക്കുന്നതിനും കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ വെങ്ങാറമ്പ് കോളനിയില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് രണ്ടിന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2709892.

 ശ്രദ്ധിച്ചാല്‍ ഏറെക്കാലം കുഴല്‍ക്കിണര്‍ ഉപയോഗിക്കാനാകും.

 • നിര്‍മാണത്തിന്റെ എല്ലാ ഘട്ടത്തിനും വീട്ടുടമ ശ്രദ്ധയോടെ ഒപ്പമുണ്ടാകണം. 
 • ഇളക്കമുള്ള മണ്ണില്‍ മാത്രമല്ല പാറ തുരക്കുന്നതും ഒരേ വ്യാസത്തിലായിരിക്കണം.
 • 4 ഇഞ്ച് വ്യാസമുള്ള പൈപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ പാറ ഉള്‍പ്പെടെയുള്ള ഭാഗം 5 ഇഞ്ച് വ്യാസത്തില്‍ തുരക്കണം.
 • ഭൂഗര്‍ഭത്തിലെ മണലിലാണു വെള്ളത്തിന്റെ സാന്നിധ്യം കൂടുതല്‍. പാറയിലും വെള്ള നിറത്തിലെയും കറുപ്പുനിറത്തിലെയും ചേടിയില്‍ (ക്ലേ) ജലസാന്നിധ്യം കുറവാണ്.
 • കിണറില്‍ ഇറക്കുന്ന പൈപ്പിലെ ദ്വാരങ്ങളില്‍ നൈലോണ്‍വല ഉപയോഗിച്ചു മറച്ചതുകൊണ്ടുമാത്രം മണല്‍ കടക്കുന്നതു തടയാനാകില്ല. ജലത്തോടൊപ്പം ചെറിയ മണല്‍ത്തരികള്‍ കിണറിന്റെ പൈപ്പിനുള്ളിലേക്കു കയറും (അരിയുടെ മാവ് അരിക്കുമ്പോള്‍ അരിപ്പിലൂടെ ചെറിയ പൊടി വീഴുന്നതുപോലെയാണിത്).
 • മണല്‍ത്തരികള്‍ കിണറില്‍ കടക്കുന്നതു തടയാന്‍ ആറ്റുമണലില്‍ നിന്നു ലഭിക്കുന്ന ചരല്‍, പൈപ്പിനു ചുറ്റും നിറയ്ക്കണം. (മെറ്റല്‍ ചിപ്‌സ് ഉപയോഗിച്ചാല്‍ തരിമണലുമായി ചേര്‍ന്ന് അതു കോണ്‍ക്രീറ്റു പോലെയാകും. കിണറിലേക്കുള്ള ജലപ്രവാഹത്തെ അതു തടസ്സപ്പെടുത്തും).
 • പമ്പ് സെറ്റുകള്‍ സ്ഥാപിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കുഴല്‍ക്കിണര്‍ അറിഞ്ഞു വേണം പമ്പ് സ്ഥാപിക്കാന്‍. മോണോ ബ്ലോക്, ജെറ്റ്, സബ്‌മേര്‍സിബിള്‍, കംപ്രസര്‍ പമ്പുകളാണ് ഉപയോഗിക്കുന്നത്.
 • 25 അടി വരെ താഴ്ചയില്‍ നിന്നു ജലം വലിച്ചെടുക്കാന്‍ മോണോബ്ലോക്ക് പമ്പുകള്‍ മതിയാകും.
 • 25 മുതല്‍ 55 അടിവരെയാണു ജലനിരപ്പ് എങ്കില്‍ 0.5 എച്ച്പിയുടെ ജെറ്റ് പമ്പ് ഉപയോഗിക്കണം.
 • 80 അടിവരെ താഴ്ചയില്‍ നിന്നു ജലം പമ്പു ചെയ്യുന്നതിനു 1 എച്ച്പിയുടെ ജെറ്റ് പമ്പ് മതിയാകും.
 • 100 അടിവരെ താഴ്ചയുണ്ടെങ്കില്‍ 1.5 എച്ച്പിയുടെ ജെറ്റ് പമ്പ് സ്ഥാപിക്കണം. ഡബിള്‍ എംപില്ലര്‍ ഉള്ള പമ്പ് സെറ്റ് ആണെങ്കില്‍ 120 അടിവരെ താഴ്ചയില്‍ നിന്നു ജലം വലിച്ചെടുക്കും.
 • 120 അടിയില്‍ കൂടുതല്‍ താഴ്ചയുണ്ടെങ്കില്‍ 0.5 എച്ച്പിയുടെ സബ്മേര്‍സിബിള്‍ പമ്പ് സ്ഥാപിക്കണം.
  250 300 അടിവരെ താഴ്ചയില്‍ നിന്നു ജലം വലിച്ചെടുക്കാന്‍ 1 എച്ച്പിയുടെ സബ്മേര്‍സിബിള്‍ പമ്പ് സ്ഥാപിക്കണം.
 • 400 അടിവരെ താഴ്ചയാണെങ്കില്‍ 1.5 എച്ച്പിയുടെ സബ്മേര്‍സിബിള്‍ പമ്പ് വയ്ക്കണം.
 • 550 അടിവരെ താഴ്ചയുള്ള കിണറിന് 2 എച്ച്പിയുടെ സബ്മേര്‍സിബിള്‍ പമ്പ് വേണം.
 • ജലത്തിന്റെ ലഭ്യത മനസ്സിലാക്കി മാത്രമെ കംപ്രസര്‍ പമ്പ് ഉപയോഗിക്കാവു. കിണറിന്റെ ആഴത്തിന്റെ 40 മുതല്‍ 60% വരെ ജല ലഭ്യത വേണം. 

ഈ വാര്‍ത്ത നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്:-

Related Posts