ക്ഷേത്രച്ചടങ്ങുകളുടെ പ്രാധാന്യത്തോടൊപ്പം നാടിന്റെ ജലസംഭരണിയായി ക്ഷേത്രക്കുളം

2017ല്‍ നടന്ന ധ്വജസ്തംഭ പ്രതിഷ്ഠയോട് അനുബന്ധിച്ചാണ് ക്ഷേത്രക്കുളത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചത്.
അന്ന് ആറാട്ടിന് താല്‍ക്കാലിക സംവിധാനമൊരുക്കാന്‍ ആലോചിക്കുന്ന വേളയില്‍ ഭഗവാന്റെ അനുഗ്രഹമായി ക്ഷേത്രക്കുളത്തിന്, യുക്തമായ സ്ഥാനത്ത് ആവശ്യമായ സ്ഥലം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങി. അങ്ങനെ ദ്രുതഗതിയില്‍ ക്ഷേത്രക്കുളത്തിന്റെ പണികള്‍ ആരംഭിച്ചു.
കൊടിയേറ്റ മഹോത്സവത്തിന്റെ സമാപനത്തില്‍ ഭഗവാന്റെ ആറാട്ടിനുള്ള സംവിധാനം ക്ഷേത്രക്കുളത്തില്‍ ഒരുങ്ങുകയും ചെയ്തു. തുടര്‍ന്ന് കുളം കല്ലുകെട്ടി സംരക്ഷിക്കുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു. ഇപ്പോള്‍ 15 വരികളുടെ കല്ല്‌കെട്ടി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചിട്ടുണ്ട്.
താമസിയാതെ തന്നെ ക്ഷേത്രക്കുളം നിര്‍മ്മാണം പൂര്‍ണ്ണതയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷേത്രച്ചടങ്ങുകളുടെ പ്രാധാന്യത്തോടൊപ്പം നാടിന്റെ ജലസംഭരണിയായി, വരുംതലമുറകള്‍ക്ക് കുളിര്‍ജലം പകരുന്ന പുണ്യസാന്നിധ്യമാവാന്‍ പോകുന്ന ക്ഷേത്രക്കുള നിര്‍മ്മാണത്തില്‍ പങ്കാളിയാവുക എന്നത് ഏറെ ധന്യത നല്‍കുന്ന കര്‍മ്മമാണ്. ഒരു കല്ല് സമര്‍പ്പണത്തിന് 300 രൂപയാണ്. അവനവന്റെ കഴിവിനനുസരിച്ച് സമര്‍പ്പണം നിര്‍വ്വഹിച്ച് ഭഗവദനുഗ്രഹം ഏറ്റുവാങ്ങുക.

 

Related Posts