ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം

KOL NEWS DESK

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയില്‍ ഉള്ള വീട്ടിലെ ഒരു മുറി മുഴുവന്‍ കത്തിനശിച്ചു. ശനിയാഴ്ച വെളുപ്പിന് 2 മണിക്കാണ് സംഭവം. ആളപായമില്ല. തൃക്കാക്കര, ഗാന്ധി നഗര്‍ നിലയങ്ങളിലെ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

Related Posts