ക്ലെഫ്റ്റ് ലിപ് ആന്‍ഡ് ക്ലെഫ്റ്റ് പാലറ്റ് സൗകര്യമൊരുക്കി ജിംകെയര്‍ ആശുപത്രി

പ്രതീകാത്മക ചിത്രം
KOL NEWS REPORTER

കണ്ണൂര്‍: ചാല ജിംകെയര്‍ ആശുപത്രിയില്‍ ക്ലെഫ്റ്റ് ലിപ് ആന്‍ഡ് ക്ലെഫ്റ്റ് പാലറ്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ജന്മനായുള്ള രൂപവൈകല്യങ്ങളില്‍ ഒന്നാണ് മുച്ചുണ്ടും മുറിയണ്ണാക്കും.

ഇത്തരത്തിലുള്ള കുട്ടികള്‍ക്കുള്ള ചികിത്സകള്‍ എ ബി എം എസ് എസ് ആയി കൂടിച്ചേര്‍ന്ന് ജിംകെയര്‍ ആശുപത്രി സൗജന്യമായി ലഭ്യമാക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ജിംകെയര്‍ ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ഉമാ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. മുച്ചുണ്ടും മുറിയണ്ണാക്കുമായി കഷ്ടപ്പെടുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു കൈത്താങ്ങാവുകയാണ് ജിംകെയര്‍ ആശുപത്രിയുടെ ലക്ഷ്യമെന്ന് ഡോ. ഉമാ നമ്പ്യാര്‍ വിശദീകരിച്ചു. ജിംകെയര്‍ ആശുപത്രി ചീഫ് ഓഫ് ഓപ്പറേഷന്‍സ് ആന്‍ഡ് ഫിനാന്‍സ് ഡോ. എം മുഹമ്മദ് റജീസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.അംജദ് പി.എ.പി., ഡോ. കെ പി ഷാനവാസ്, ഡോ.ധന്യ ബാബു സംസാരിച്ചു.

Related Posts