കണ്ണൂര്‍: പൊലീസ് ആക്ടില്‍ കൂട്ടിച്ചേര്‍ത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് നിയമഭേദഗതി തിരുത്താന്‍ സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായി.
പുതിയ വിജ്ഞാപനമിറക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമഭേദഗതിയെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരിശോധിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമെന്നും വിമര്‍ശനമുണ്ടായി. അപകീര്‍ത്തിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയവ വ്യക്തി കേന്ദ്രീകൃതമായ വിലയിരുത്തലാണെന്നിരിക്കേ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമെന്നും വിമര്‍ശനമുണ്ടായി. അപകീര്‍ത്തിപ്പെടുത്തല്‍, അപമാനിക്കല്‍ തുടങ്ങിയവ വ്യക്തി കേന്ദ്രീകൃതമായ വിലയിരുത്തലാണെന്നിരിക്കേ വാറന്റ് ഇല്ലാതെയുള്ള അറസ്റ്റ് ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. നിലവിലുള്ള പോലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ത്ത വകുപ്പിലുള്ളത്.
5 വര്‍ഷം വരെ തടവു നല്‍കണമെന്നായിരുന്നു മന്ത്രിസഭാ ശുപാര്‍ശയെങ്കിലും ഗവര്‍ണറുടെ അംഗീകാരത്തിനു ശേഷം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ഇതു 3 വര്‍ഷമായി കുറച്ചിട്ടുണ്ട്. കുറ്റകൃത്യത്തിന് ആനുപാതികമല്ലാത്ത ശിക്ഷ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കുമെന്നതാണു കാരണമെന്നു സൂചനയുണ്ട്. കേരള പൊലീസ് ആക്ടില്‍ സുപ്രീം കോടതി റദ്ദാക്കിയ 118 ഡി വകുപ്പിനു സമാനമാണു പുതിയ നിയമവും.
പ്രസ്താവന, അഭിപ്രായ പ്രകടനം, ഫോണ്‍ വിളി എന്നിവയിലൂടെയോ ഏതെങ്കിലും വ്യക്തിയെ പിന്തുടര്ന്നോ ഏതെങ്കിലും ഉപകരണം വഴിയോ ഇമെയില്‍ വഴിയോ അസഭ്യമായ രീതിയില്‍ ശല്യപ്പെടുത്തിയാല്‍ 3 വര്‍ഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണെന്നായിരുന്നു വ്യവസ്ഥ. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനു വിരുദ്ധമാണെന്നു സുപ്രീം കോടതി കണ്ടെത്തിയിരുന്നു. വാറന്റ് ഇല്ലാതെ കേസെടുക്കാന്‍ കഴിയുന്ന കൊഗ്നിസിബിള്‍ വകുപ്പാണിത്. ആര്‍ക്കും പരാതിയില്ലെങ്കിലും പൊലീസിനു സ്വമേധയാ കേസെടുക്കാം. അതേസമയം, ജാമ്യമില്ലാ വകുപ്പല്ല. പൊലീസ് നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രാവിലെ ഡല്‍ഹിയില്‍ പ്രസ്താവന നടത്തുകയും ചെയ്തു. എതിര്‍പ്പുകളും ആശങ്കകളും മുഖവിലയ്ക്കെടുത്തെന്നും വിശദീകരണം നല്കി. സിപിഎം നിലപാട് പാര്‍ലമെന്റില്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തരമായി എകെജി സെന്ററിലെത്തി വിഷയം ചര്‍ച്ച ചെയ്തത്. സമൂഹമാധ്യമങ്ങള്‍ക്കു പുറമേ എല്ലാത്തരം മാധ്യമങ്ങള്‍ക്കും ബാധകമായതിനാല്‍ മാധ്യമ സ്വാതന്ത്ര്യത്തിനും വിലങ്ങുതടിയാണെന്ന് അഭിപ്രായമുയര്‍ന്നു. ആരെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശ്യമുണ്ടെന്നു തോന്നിയാല്പോലും പൊലീസിന് കേസെടുക്കാന്‍ കഴിയുമായിരുന്നു.
മുന്‍പു റദ്ദാക്കിയ ഐടി ആക്ട് 66എ, പൊലീസ് ആക്ട് 118 ഡി എന്നിവയിലെ അവ്യക്തത ഇതിലും തുടരുന്നതായും വിമര്‍ശനമുണ്ടായി. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നു മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
പാര്‍ട്ടിയുടെ പരമ്പരാഗത നിലപാടുകള്‍ക്കെതിരാണ് പുതിയ ഭേദഗതി എന്നതില്‍ കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് സമാനമായ നിയമം നടപ്പാക്കുന്നതെന്നത് തിരിച്ചടിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
……………………………..