ന്യൂഡല്‍ഹി: രാജ്യത്തെ 1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. kvsangathan.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രണ്ടാം ക്ലാസ്സ് മുതല്‍ മുകളിലേക്കുള്ള ക്ലാസ്സുകളിലെ പ്രവേശനത്തിന് ഓഫ്ലൈനായി ഏപ്രില്‍ എട്ട് മുതല്‍ 15 വരെയും അപേക്ഷിക്കാം. മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, കുട്ടിയുടെ ഫോട്ടാ, ജനനസര്‍ട്ടിഫിക്കറ്റ്, സംവരണത്തിന് അര്‍ഹതയുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്. ഫോട്ടോയും (.jpeg) സര്‍ട്ടിഫിക്കറ്റുകളും സ്കാന്‍ ചെയ്ത് .jpeg/pdf ഫോര്‍മാറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയായ ശേഷം പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തുവിടുക. നിലവിലുള്ള സീറ്റുകള്‍ അടിസ്ഥാനമാക്കിയാകും രണ്ടാംക്ലാസ്സിന് മുകളിലേക്കുള്ള പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.