ചക്കരക്കല്ല്: സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യമേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച കാപ്പാട് ലൈവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കാപ്പാട് കൃഷ്ണവിലാസം യു പി സ്കൂളില്‍ ചേര്‍ന്നു. ട്രസ്റ്റിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം അധ്യക്ഷന്‍ കൂടിയായ പ്രസിഡന്റ് എം കെ ധനേഷ്ബാബു അവതരിപ്പിച്ചു. വരവ് ചെലവ് കണക്കുകള്‍ സെക്രട്ടറി പി ജിയാസ് അവതരിപ്പിച്ചു. പ്രവാസികളും നാട്ടുകാരും ചേര്‍ന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനം വിവിധമേഖലകളിലേക്ക് കുറഞ്ഞ കാലയളവിനുള്ളില്‍ വ്യാപിപ്പിക്കാനായത് യോഗം വിലയിരുത്തി.
യോഗത്തിനെത്തിയ അംഗങ്ങള്‍
ട്രസ്റ്റ് ചെയര്മാന് യൂസഫ് കണ്ണോത്ത് മുഖ്യപ്രഭാഷണം നടത്തി. വിദേശത്തുള്ള അംഗങ്ങള്‍ ലൈവ് കോണ്‍ഫറന്‍സ് വഴിയും യോഗത്തില്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യോത്തരം പരിപാടിയില്‍ മുഹസിന് മോഡറേറ്ററായി. ആരോഗ്യപ്രശ്നങ്ങള്‍ കാരണം രണ്ടുമാസത്തെ അവധിയില്‍ പ്രവേശിച്ച പ്രസിഡന്റ് ധനേഷ്ബാബുവിന്റെ ചുമതല താത്കാലികമായി സെക്രട്ടറിയെ യോഗം ഏല്‍പ്പിച്ചു.