കേരളത്തിൽ കോവിഡ് വ്യാപനം: ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്‌: മെത്രാപോലീത്ത

സ്വന്തം പ്രതിനിധി

കണ്ണൂർ: കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിലുള്ള പാളിച്ചകളുടെ ഉത്തരവാദിത്വം മദ്യ വിതരണം വ്യാപകമാക്കിയ സംസ്ഥാന സർക്കാരിനാണെന്ന് ഡോ.ജോഷ്വാ മാർ ഇഗ്നോത്തിയോസ് മെത്രാപോലീത്ത.

കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ലിക്വർ ക്വിറ്റ് കേരള’ എന്ന ഒപ്പുശേഖരണ കാമ്പയിൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

‘മദ്യശാലകൾ അടഞ്ഞുകിടന്നപ്പോൾ ഫലപ്രദമായ കോവിഡ് നിയന്ത്രണം നടത്തി ലോകത്തിന് മുന്നിൽ യശസുയർത്തിയ കേരളം, ഇന്ന് ഗുരുതരമായ കോവിഡ് വ്യാപനത്തിൽ എത്തി നിൽക്കുകയാണ്. മദ്യശാലകൾ വ്യാപകമായി തുറന്നതിനു ശേഷം പത്തിരട്ടിയിലധികം വർദ്ധനവാണ് കോവിഡ് വ്യാപനത്തിൽ ഉണ്ടായിരിക്കുന്നത്.
കൂടാതെ, ഇതിന്റെ ഫലമായി കുറ്റകൃത്യങ്ങളും അപകടങ്ങളും ആത്മഹത്യകളും പെരുകിയിരിക്കുന്നു. സമൂഹ നന്മയും ക്ഷേമവും കണക്കിലെടുത്ത് സർക്കാർ അടിയന്തിരമായി മദ്യശാലകൾ അടച്ചുപൂട്ടണം.’

മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു.

മദ്യ വിരുദ്ധ ജനകീയ മുന്നണി വൈസ് ചെയർമാൻ അഷ്റഫ് മമ്പറം സമരവിവരണം നടത്തി.

സുരേഷ് ബാബു എളയാവൂർ
(ഇന്ത്യൻ നാഷനൽ കോൺഗ്രസ്), അബ്ദുൽ കരീം ചേലേരി
(ജില്ലാ ജനറൽ സെക്രട്ടറി, ഐ.യു.എം.എൽ), മുഹമ്മദ് സാജിദ് നദ്‌വി
(ജമാഅത്തെ ഇസ്ലാമി ), ഇയ്യച്ചേരി കുഞ്ഞികൃഷണൻ മാസ്റ്റർ
(കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി),
ശംസുദ്ധീൻ പാലക്കോട്
(സംസ്ഥാന വൈസ് പ്രസിഡന്റ് ,കെ.എൻ എം മർകസുദ്ദഅവ), കെ.കെ സുരേന്ദ്രൻ
(ജില്ലാ സെക്രട്ടറി, എസ് യു സി ഐ കമ്യൂണിസ്റ്റ് ), ഉമർവിളക്കോട്
( ജില്ലാ പ്രസിഡന്റ്,ലഹരി നിർമാർജന സമിതി), സി. സുനിൽകുമാർ
(ഗാന്ധി സെന്റിനറി മെമ്മോറിയൽ ), മേരി എബ്രഹാം
(ജില്ലാ കൺവീനർ, മദ്യ വിരുദ്ധ ജനകീയ സമരസമിതി), മായൻ വേങ്ങാട് (കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ) , അൻവർ സാദത്ത്
(ജില്ലാ ഇൻചാർജ്, മദ്യവിരുദ്ധ ജനകീയ മുന്നണി ) ,അഡ്വ.അഹമ്മദ് മാണിയൂർ (മദ്യ നിരോധന സമിതി),  ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് , അബ്ദുൾ സലാം വള്ളിത്തോട് (ജോയിന്റ് കൺവീനർ, മദ്യവിരുദ്ധ ജനകീയ മുന്നണി.) എന്നിവർ പ്രസംഗിച്ചു.

Related Posts