അനുശോചിച്ചു

കണ്ണൂർ: കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗവും മഹാത്മാ മന്ദിരം മുൻ സെക്രട്ടറിയുമായിരുന്ന യു. ല ക്ഷ്മണൻ്റെ നിര്യാണത്തിൽ മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു.  സംസ്ഥാന സെക്രട്ടറി അഹ്മദ് മാണിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം മുകുന്ദൻ  അദ്ധ്യക്ഷത വഹിച്ചു. പ്രഫ. എം മുഹമ്മദ്, എ രഘു മാസ്റ്റർ, അഷ്റഫ് മമ്പറം, ടി ചന്ദ്രൻ, കെ കെ രവീന്ദ്രൻ, സുരേഷ് അരിപ്പ, സമദ് മയ്യിൽ  സംസാരിച്ചു.

Related Posts