ആജീവനാന്ത രജിസ്ട്രേഷന്‍ ജില്ലാ എംപ്ലോയ്മെന്റ്

KANNURONLIVE NEWS DESK

എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആഗസ്ത് 26 (തളിപ്പറമ്പ്), 27(മട്ടന്നൂര്‍), 29 തലശ്ശേരി, 30 (കണ്ണൂര്‍) തീയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ ആജീവനനാന്ത രജിസ്ട്രേഷന്‍ നടത്തും. താല്‍പര്യമുള്ള 50 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇ മെയില്‍ ഐ ഡി യും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂവിനും ഇവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610.

 

Related Posts