കണ്ണൂരില്‍ യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം

KANNURONLIVE NEWS DESK

കണ്ണൂര്‍: കാസര്‍ഗോട്ട് കള്ളവോട്ട് നടന്നതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂരില്‍ യുഡിഎഫിനെതിരെയും കള്ളവോട്ട് ആരോപണം. കല്യാശ്ശേരി മണ്ഡലത്തില്‍ മാടായി 69ാം നമ്പര്‍ ബൂത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ രണ്ടുതവണ വോട്ടുചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുഹമ്മദ് ഫായിസ് എന്ന ലീഗ് പ്രവര്‍ത്തകന്‍ 70ാം നംബര്‍ ബൂത്തിലും ആഷിക് എന്നയാള്‍ 69ാം നമ്പര്‍ ബൂത്തിലും പലതവണ വോട്ടുചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ എല്‍ഡിഎഫ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി.

Related Posts