കണ്ണൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്തത് 4748 പോസ്റ്റല്‍ ബാലറ്റ്, 4406 സര്‍വ്വീസ് വോട്ട്

KOL NEWS DESK

കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി ആകെ വിതരണം ചെയ്തത് 4748 പോസ്റ്റല്‍ ബാലറ്റുകള്‍. സൈനിക രംഗത്ത് ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് നല്‍കുന്ന സര്‍വ്വീസ് വോട്ടിനുള്ള ( ഇടിപിബി) 4406 ബാലറ്റും വിതരണം ചെയ്തു. പോസ്റ്റല്‍ ബാലറ്റ്, സര്‍വ്വീസ് വോട്ട് എന്നിവ ലോക്‌സഭ മണ്ഡലാടിസ്ഥാനത്തിലാണ് എണ്ണുക. റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആറ് ടേബിളുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി പ്രത്യേകം ക്രമീകരിക്കും. സര്‍വ്വീസ് വോട്ട് എണ്ണുന്നതിന് 14 ടേബിളുകളും ഉണ്ടാകും. ഓണ്‍ലൈനായാണ് ഇത്തവണ സര്‍വ്വീസ് വോട്ടിനുള്ള ബാലറ്റ് അയച്ചത്. ഇത് ക്യു ആര്‍ കോഡ് ഉപയോഗിച്ച് പരിശോധിച്ച ശേഷം വേണം എണ്ണാന്‍. മെയ് 15 വരെ റിട്ടേണിംഗ് ഓഫീസര്‍ക്ക് ലഭിച്ചത് 1604 പോസ്റ്റല്‍ ബാലറ്റുകളാണ്. വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കും. 2571 സര്‍വ്വീസ് വോട്ട് ബാലറ്റുകളും ഇതിനകം തിരികെ ലഭിച്ചിട്ടുണ്ട്.

Related Posts