കല്ലട ബസ് സുല്‍ത്താന്‍ ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു

സ്വന്തം പ്രതിനിധി

കണ്ണൂര്‍: കല്ലട ബസ് വയനാട് ബത്തേരിയില്‍ നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് നിന്നും ഹൈദരാബാദിലേക്കു പോവുകയായിരുന്ന ബസാണ് ബത്തേരി യുവജന കൂട്ടായ്മ തടഞ്ഞത്.

നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. മുന്‍വശത്തെ ഗ്ലാസ് പൊട്ടിയിരുന്നു, തീവ്രത കൂടിയ ഹെഡ് ലൈറ്റുകളും ഉപയോഗിച്ചിരുന്നു .എയര്‍ ഹോണുകളുടെ കാര്യത്തിലും നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ 6500 രൂപ പിഴയീടാക്കി.

നിയമലംഘനങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമേ യാത്ര തുടരാവൂ എന്നു കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ബസ് വിട്ടയച്ചത്. ഹൈദരാബാദിലേക്കുള്ള 12 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു, ഇവര്‍ക്ക് കല്ലട ജീവനക്കാര്‍ ബദല്‍ സംവിധാനം ഒരുക്കി. കൊച്ചിയില്‍ കല്ലട ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റവരില്‍ ഒരാള്‍ ബത്തേരി സ്വദേശിയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണു ബത്തേരി യുവജന കൂട്ടായ്മ ബസ് തടഞ്ഞത്.

 

Related Posts