കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന ആരോപണം സംബന്ധിച്ച് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് സമര്‍പ്പിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. തുടര്‍ നടപടികള്‍ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം കൈക്കൊള്ളുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.