കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയായി കെ കെ അബ്ദുള്‍ ജബ്ബാര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശിയായ അബ്ദുള്‍ ജബ്ബാര്‍ അഴീക്കോട് നിയോജക മണ്ഡലത്തിലെ വോട്ടറാണ്. എസ് എസ് എല്‍ സിയാണ് വിദ്യാഭ്യാസ യോഗ്യത. അബ്ദുള്‍ ജബ്ബാറിനും പങ്കാളിക്കും യഥാക്രമം 60,000 രൂപയുടെയും 1.5 ലക്ഷം രൂപയുടെയും ജംഗമ ആസ്തിയും ഭൂമിയായി 22 ലക്ഷം രൂപയുടെയും 10 ലക്ഷം രൂപയുടെയും സ്ഥാവര ആസ്തിയുമുണ്ട്. തിങ്കളാഴ്ച രാവിലെ 11.30 മണിയോടെയാണ് കെ കെ അബ്ദുള്‍ ജബ്ബാര്‍ കലക്ടറേറ്റിലെത്തി പത്രിക നല്‍കിയത്.