ലോകസഭാ തെരഞ്ഞെടുപ്പ് അക്രമം: സംസ്ഥാനത്ത് 347 കേസുകള്‍

KANNURONLIVE NEWS DESK

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരില്‍ 613 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതല്‍ തിരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പോലിസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിങ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത

കേസുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ ചുവടെ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ബ്രായ്ക്കറ്റില്‍. തിരുവനന്തപുരം സിറ്റി- 9 (35), തിരുവനന്തപുരം റുറല്‍ – 23 (38), കൊല്ലം സിറ്റി – 11 (30), കൊല്ലം റൂറല്‍- 8 (17), പത്തനംതിട്ട – 6 (6), ആലപ്പുഴ- 17 (13), കോട്ടയം – 2 (39), ഇടുക്കി – 6 (33), കൊച്ചി സിറ്റി – 6 (5), എറണാകുളം റൂറല്‍- 3 (4), പാലക്കാട് – 15 (14), തൃശൂര്‍ സിറ്റി – 19 (7), തൃശൂര്‍ റൂറല്‍ – 18 (41), മലപ്പുറം – 66 (87), കോഴിക്കോട് റൂറല്‍ – 20 (57), കോഴിക്കോട് സിറ്റി – 10 (26), വയനാട്- 9 (10), കണ്ണൂര്‍ – 79 (86), കാസര്‍കോട് – 20 (64).

Related Posts