പെന്ഷന് ലഭിക്കാത്ത വിമുക്തഭടന്മാര്, വിധവകള്‍ എന്നിവര്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും വര്‍ഷത്തില്‍ ഒരുതവണ നല്കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കുറവുള്ള അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് ബുക്ക്, സാക്ഷ്യപ്പെടുത്തിയ വിമുക്തഭട ഐഡന്റിറ്റി കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 10 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2700069.