സങ്കര വൈദ്യം: ഐ എം എ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണ നടത്തി

Credit : IMA കേന്ദ്ര പാരമ്പര്യ ചികിത്സാ കൗണ്‍സിലിന്റെ നീക്കങ്ങള്‍ക്കെതിരെ ഐ എം എ നേതാക്കന്മാര്‍ വിശദീകരിക്കുന്നു.
KOL NEWS REPORTER

കണ്ണൂര്‍: കേന്ദ്ര പാരമ്പര്യ ചികിത്സാ കൗണ്‍സിലിന്റെ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) പ്രതിഷേധ ദിനമായി ആചരിച്ചു. ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് ആധുനിക ശാസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കാനുള്ള നീക്കത്തിനെതിരേ ദേശവ്യാപകമായി മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ പ്രസിഡണ്ട് ഡോ. ബി വി ഭട്ട് ഉദ്ഘാടനം ചെയ്തു. ഐ എം എ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഡോ. സുല്‍ഫിക്കര്‍ അലി, സെക്രട്ടറി ഡോ. വി സുരേഷ്, ഡോ. ജയചന്ദ്രന്‍, ഡോ. ബാലകൃഷ്ണ പൊതുവാള്‍ എന്നിവര്‍ പ്രസംഗിച്ചു.

സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ബോധവത്കരണ ലഘുലേഖകള്‍ വിതരണം ചെയ്യുകയും പ്ലാകാര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും അണിനിരക്കുന്ന സമരപരിപാടികള്‍ വെള്ളിയാഴ്ച മെഡിക്കല്‍ ബന്ദ് നടത്തുന്നതോടെ തീരുമാനം ബന്ധപ്പെട്ടവര്‍ പുനപരിശോധിക്കും എന്നാണ് കരുതപ്പെടുന്നതെന്ന് ഐ എം എ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Related Posts